പത്തനംതിട്ട: സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പൊതുകടം 1,68,249 കോടി രൂപയായി വര്‍ദ്ധിച്ചതായി വിവരാവകാശ രേഖ. ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി മനുഷ്യാവകാശ പ്രവര്‍ത്തകനായ വല്ലന കലാനിലയം എന്‍.കെ. ബാലന് നല്കിയ വിവരാവകാശ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനുശേഷം സെപ്റ്റംബര്‍ 30 വരെ സംസ്ഥാനം എടുത്തിട്ടുള്ള പൊതുകടം 10,879.6 കോടി രൂപയാണ്. മുന്‍സര്‍ക്കാരിന്റെ ഭരണകാലം തീരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 1,57,370 കോടിയില്‍ എത്തിയിരിക്കുന്നു.
വിവിധ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള കടം ഇനം തിരിച്ച് വിവരാവകാശ മറുപടിയില്‍ പറയുന്നത് ഇപ്രകാരം. ആഭ്യന്തര കടം 7,489.48 കോടി രൂപ. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള കടം 465.05 കോടി രൂപ. ചെറുകിട സമ്പാദ്യം, പി.എഫ്. മുതലായവയില്‍ നിന്ന് 2,925.07 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: