തിരുവല്ല:എഴുമറ്റൂര്‍ തിരക്കേറിയ ജംക്ഷനില്‍ ഗതാഗതക്കുരുക്ക് മുറുകുന്നു. വാഹനാപകടങ്ങളും പെരുകുന്നു. ഗതാഗത നിയന്ത്രണത്തിനു സംവിധാനമൊരുക്കാത്തതിനാല്‍ വിവിധ പാറമടകളില്‍ നിന്നുള്ള ടിപ്പര്‍ ലോറികള്‍ അടക്കം നിയന്ത്രണങ്ങളില്ലാതെ പായുന്നു. മല്ലപ്പള്ളി– ചെറുകോല്‍പ്പുഴ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പലപ്പോഴും ജംക്ഷനില്‍ കൂടി അമിത വേഗത്തിലാണു പോകുന്നത്. ഇതു കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കു ഭീതി ജനിപ്പിക്കുന്നു. വെണ്ണിക്കുളം, റാന്നി, മല്ലപ്പള്ളി, ശാസ്താംകോയിക്കല്‍ റോഡുകള്‍ സംഗമിക്കുന്ന പ്രധാന ജംക്ഷനാണിത്.ശാസ്താംകോയിക്കല്‍ ഭാഗത്തു നിന്ന് എഴുമറ്റൂരിലേക്കു വരുന്ന ഭാരം കയറ്റിയ വാഹനങ്ങള്‍ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ മറവു മൂലം റാന്നി ഭാഗത്തു നിന്നും അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെ കണ്ണില്‍പ്പെടുന്നില്ല. ഇതു കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു. മല്ലപ്പള്ളി– ചെറുകോല്‍പ്പുഴ റോഡ് ആധുനിക നിലവാരത്തില്‍ ടാറിങ് നടത്തിയെങ്കിലും വേഗം നിയന്ത്രിക്കാന്‍ മാത്രം സംവിധാനമില്ല. വേണ്ടത്ര ഹംപില്ല, ജംക്ഷനില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമില്ല, തിരക്കേറിയ നാല്ക്കവലയില് ഗതാഗത നിയന്ത്രണത്തിനു പെ!ാലീസുകാരുമില്ല. നേരത്തേ പെ!ാലീസുകാരുടെ സേവനം ലഭ്യമായിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: