കോട്ടയം: ഏറ്റുമാനൂര്‍ ശ്രീമാരിയമ്മന്‍ കോവില്‍ ആദിപരാശക്തി ക്ഷേത്രത്തില്‍ 41-ാം മഹോത്സവം ആരംഭിച്ചു. ഡിസംബര്‍ 16ന് ആരംഭിക്കുന്ന കലാ-സാംസ്കാരിക പരിപാടികള്‍ സിനിമാ ബാലതാരം മീനാക്ഷി ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 26ന് പൊങ്കാല, 27ന് മഞ്ഞള്‍ നീരാട്ട് എന്നിവ നടക്കും. സാംസ്കാരിക സമ്മേളനം 22ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. സി.കെ.ജാനു പൊങ്കാല പ്രോജ്വലനം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.
















