ശബരിമല: വൃത്തിയും വെടിപ്പുമുള്ള നടവഴികളും മിതമായ വിലയ്ക്ക് സാധനസാമഗ്രികളുടെ ലഭ്യതയും ശുദ്ധമായ ഭക്ഷണവും ഉറപ്പാക്കാന്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. അമിതവില, അളവ് കുറവ് തുടങ്ങിയവ സംബന്ധിച്ച് ഭക്തര്‍ക്ക് പരാതികളുണ്ടെങ്കില്‍ ടോള്ഫ്രീനമ്പരില് വിളിച്ചറിയിക്കാം. 1800 425 1606 എന്ന നമ്പരിലാണ് വിളിച്ചറിയിക്കേണ്ടത്.
ഈ നമ്പരും വിശദാംശങ്ങളും എല്ലാ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്തുകളുടെ വിലയെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. വിലവിവര പട്ടിക എല്ലാ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇതനുസരിച്ചുള്ള വിലയ്ക്ക് തുല്യമായ അളവിലും മേന്മയിലും സാധനങ്ങളും സേവനങ്ങളും ലഭിക്കാന്‍ അയ്യപ്പന്മാര്ക്ക് എല്ലാ അവകാശമുണ്ടെന്നും ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് പറഞ്ഞു. നടതുറന്നതുമുതല്‍ നാളിതുവരെ അത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്തി 21,000 രൂപ പിഴ ഈടാക്കി. അരലക്ഷത്തിലേറെ രൂപ വില വരുന്ന നിരോധിത പുകയില ഉല്പങ്ങളും പിടികൂടി നശിപ്പിച്ചു. ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജി.വി ഹരിഹരന്‍നായര്‍, അഭിലാഷ് കെ.എസ്, ഷാജി.പി.എം, പി.എ സജീവ് കുമാര്‍, പി.എന്‍ മോഹനന് എന്നിവരടങ്ങിയ ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: