പാലക്കാട്: പോസ്റ്റല്‍ വകുപ്പിനു പണം അനുവദിക്കുന്നതിനു പിശുക്കു വേണ്ടെന്നു എസ്ബിഐക്ക് ആര്ബിഐയടെ നിര്‍ദേശം.
അസാധു നോട്ട് മാറ്റിയെടുക്കാന്‍ ഗ്രാമവാസികള്‍ കൂടുതലും ആശ്രയിക്കുന്നത് പോസ്റ്റ് ഓഫിസുകളെയാണ്. തപാല്‍ വകുപ്പ് ആവശ്യപ്പെടുന്ന തുകയുടെ പരമാവധി അനുവദിക്കാനാണ് ആര്‍ബിഐ നിര്‍ദേശം. ജില്ലയിലെ 83 പോസ്റ്റ് ഓഫിസുകള്‍ വഴിയാണ് നോട്ടുകള്‍ മാറ്റി നല്‍കുന്നത്.
ജനത്തിന്റെ ആവശ്യം പരിഗണിച്ച് ഗ്രാമപ്രദേശത്തെ 70 പോസ്റ്റ് ഓഫിസുകളിലേക്കു കൂടി സേവനം വ്യാപിപ്പിച്ചു. പാലക്കാട്, ഒറ്റപ്പാലം പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള 153 പോസ്റ്റ് ഓഫിസുകള്‍ വഴി ഇതുവരെ മൊത്തം 27 കോടിയിലേറെ രൂപ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: