പയ്യന്നൂര്‍: സിപിഎം അക്രമികളാല്‍ കൊല ചെയ്യപ്പെട്ട പുഞ്ചക്കാട്ടെ ടി.പി.ദാമോദരന്റെ ബലിദാന ദിനാചരണം നടത്തി. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി.രവീന്ദ്രന്‍, ഗംഗന്‍ തായിനേരി, പനക്കീല്‍ ബാലകൃഷ്ണന്‍, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, കെ.സജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















