ചങ്ങനാശേരി: കേരളത്തിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി എസ് ബി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നടത്തുന്ന അഖിലകേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. പി. രവീന്ദ്രനാഥ് നാളെ ഉച്ചകഴിഞ്ഞ് 2ന് നിര്‍വ്വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എം. എസ്. ജയ ഫെലോഷിപ്പ് വിതരണം ചെയ്യും. സി. എഫ.് തോമസ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും.
എസ്.ബി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകമായി നടത്തുന്ന നടക്കുന്ന അഖിലകേരള സയന്‍സ് കോണ്‍ഗ്രസില്‍ വിവിധ സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മാനാര്‍ഹരാകുന്ന പത്തു വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും, പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രാഷ്‌ട്രപതിയില്‍ നിന്നും ‘ഇഗ്‌നൈറ്റ് 2016’ അവാര്‍ഡ് ഏറ്റുവാങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ജോസഫ് ജോണിനെ വിദ്യാഭ്യാസ മന്ത്രി അനുമോദിക്കും.
















