അമേരിക്കന്‍ പ്രസിഡന്റായി ഹിലരി ക്ലിന്റണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ അത് അമേരിക്കയുടെ ചരിത്രത്തിലേക്കുള്ള കാല്‍വയ്പ്പ് കൂടിയാകുമായിരുന്നു. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ബഹുമതി ഹിലരി നേടിയേനെ. പക്ഷെ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മുന്നിട്ടുനിന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പരാജയം പലര്‍ക്കും ഞെട്ടലുണ്ടാക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നിറയുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ട്രംപിന്റെ വിജയമാവട്ടെ തികച്ചും അപ്രതീക്ഷിതവും.
രാഷ്ട്രീയക്കാരനല്ലാത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ മോശക്കാരനാക്കാന്‍ തുടക്കം മുതല്‍ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും എതിര്‍ചേരിയിലും ശ്രമം ശക്തമായിരുന്നു. ശതകോടീശ്വരനെന്ന ചീത്തപ്പേരും ട്രംപിനൊപ്പമുണ്ടായിരുന്നു. മദ്യപിക്കാത്ത, പുകവലിയ്ക്കാത്ത, ഹസ്തദാനം ചെയ്യാന്‍ ഭയമുളള ട്രംപ് പക്ഷേ പെണ് വിഷയത്തില്‍ ദുര്‍ബലനാണെന്നാണ് സംസാരം. ഈ പോരായ്മ ശരിക്കും മുതലെടുക്കാന്‍ എതിര്പക്ഷത്തിനായി. അതുകൊണ്ടുതന്നെ അവസാനം വരെ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഹിലരിക്ക് മേല്‍ക്കോയ്മ പ്രവചിക്കപ്പെട്ടു.
എങ്കിലും ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി ഹിലരിയുടെ മുഖത്ത് നിന്ന് മായ്ക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി. താന്‍ ശക്തയായൊരു നേതാവാണെന്ന് തെളിയിക്കുന്നതില്‍ ഹിലരി പരാജയപ്പെട്ടു. ഇതിന് പുറമെ ഇ-മെയില്‍ വിവാദങ്ങളും ഹിലരിക്ക് തിരിച്ചടിയായി. എന്നാല്‍ വൈകിയ വേളയില്‍ ഈ വിവാദ ഇ-മെയിലുകള്‍ക്ക് പ്രസക്തിയില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ല.
ട്രംപിനെ തുടക്കം മുതല്‍ തന്നെ സ്വാര്‍ത്ഥമതിയായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഹിലരിയുടേത് വ്യാജമായി സൃഷ്ടിക്കപ്പെട്ട ചിത്രമായിരുന്നു. പലപ്പോഴും ഇവര്‍ മികച്ച നേതാവല്ലെന്ന തോന്നല്‍ ഉളവാകുകയും ചിലപ്പോഴെങ്കിലും യാന്ത്രികമായി പെരുമാറുകയും ചെയ്യുന്നത് കാണാമായിരുന്നു.ഇതും ജനങ്ങളില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തി. ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹിലരിയെ ദുര്‍ബലയായ നേതാവായി ചിത്രീകരിക്കാന്‍ ട്രംപിന് കഴിയുകയും ചെയ്തു.
ഹിലരിയെ പാക് അനുകൂലിയായി വിലയിരുത്തിയതും പരാജയത്തിനിടയാക്കി. പാക്കിസ്ഥാന്‍കാരിയായ ഹൂമ അബ്ദീനുമായുളള ഇവരുടെ അടുപ്പമാണ് ഈയൊരു ആരോപണത്തിലേക്ക് നയിച്ചത്. ഒബാമ ഭരണത്തോടുളള എതിര്‍പ്പും ഹിലരിയെ ബാധിച്ചു. ഏത് രാജ്യത്തായാലും ഭരിക്കുന്ന പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് പ്രതിപത്തി കുറയുമെന്നത് സാമാന്യമായ രാഷ്ട്രീയമാണ്. എട്ട് വര്‍ഷം നീണ്ട ഒബാമ ഭരണത്തില്‍ വാഗ്ദാനങ്ങള്‍ പലതും നിറവേറ്റപ്പെട്ടില്ല. ഇത് ജനങ്ങളില്‍ ഡെമോക്രാറ്റുകളോടുളള അസഹിഷ്ണുതയ്ക്ക് കാരണമായി. തലമുറകളായി ഡെമോക്രാറ്റുകളുടെ ശക്തിദുര്‍ഗമായി കരുതപ്പെട്ടിരുന്ന ഫ്ളോറിഡയില്‍ ഹിലരിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ദയനീയ തോല്‍വി ഇതിന്റെ സാക്ഷ്യമാണ്.
അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുളള വികാരവും ഹിലരിക്ക് തിരിച്ചടിയായി. പുറത്തുനിന്ന് വരുന്നവരെ തങ്ങളുടെ തൊഴില്‍ തട്ടിയെടുക്കാന്‍ വന്നവരായി അവര്‍ കരുതുന്നു. കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുളള വാക്കുകള്‍ തങ്ങള്‍ക്ക് എതിരെയാണെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരെ തുരത്താന്‍ ഒന്നിച്ചുനില്‍ക്കാന്‍ അമേരിക്കക്കാര്‍ തീരുമാനിച്ചപ്പോള്‍ പലയിടങ്ങളിലും അവര്‍ കൂട്ടത്തോടെ ട്രംപിനെ പിന്തുണച്ചു.
ഏതായാലും ലോകത്തെ ശക്തമായ ജനാധിപത്യ രാഷ്ട്രത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത നയിക്കുന്നത് കാണാന്‍ കാത്തിരുന്ന പല സ്ത്രീപക്ഷവാദികളെയും നിരാശപ്പെടുത്തുന്ന ഫലമാണ് അമേരിക്കയിലേത്. ജനാധിപത്യത്തിന് തീരാശാപമാണ് ഇലക്ടറല്‍ കോളേജ് സംവിധാനമെന്ന വാദം കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ഉയര്‍ത്തിയിരുന്നു.ഇപ്പോള്‍ ഉര്‍വശീ ശാപം ഉപകാരമെന്ന നിലയ്ക്കായി കാര്യങ്ങള്‍. ലോകത്തെ സ്ത്രീവാദികള്ക്ക് ഇനിയും കാത്തിരിക്കാം, അമേരിക്കയെ നയിക്കാന്‍ ഒരു ശക്തയായ വനിത എത്താനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: