ഷൊര്‍ണൂര്‍: നഗരസഭയില്‍ പട്ടികജാതി കോളനികളില്‍ 80 ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച എല്‍ഇഡി ലൈറ്റുകള്‍ ഇനിയും സ്ഥാപിച്ചില്ലെന്നു പരാതി. പ 83 എസ്സി കോളനികളാണ് നഗരസഭയിലുള്ളത്. ദ്ധതി നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവമാണ് ഇതിനു കാരണം. പദ്ധതി നടത്തിപ്പിലെ സാങ്കേതികത്വം മറികടക്കാനാകാത്തതാണ് ഇതിനു കാരണം.
നഗരസഭയില്‍ കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ത്രിശങ്കുവിലായത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 71 കോളനികളിലായി വഴിവിളക്കുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി.
2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇത് പിന്നീട് സ്പില്‍ ഓവറായി തുടര്‍ന്നു 2015–16 വര്‍ഷത്തേക്ക് മാറ്റുകയും ചെയ്തു. പദ്ധതി നടപ്പാക്കാന്‍ നാലുമാസം ശേഷിച്ചിരിക്കേ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോയെന്നു കണ്ടറിയണം. ഇങ്ങനെ വന്നാല്‍ പദ്ധതി നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.
നാലുമാസംമുമ്പ് സ്പില്‍ ഓവര്‍ പദ്ധതിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എല്‍ഇഡി ടെണ്ടര്നടപടിയും പൂര്‍ത്തിയായി. എന്നാല്‍ ആറുമാസത്തിനുശേഷവും പദ്ധതിയുടെ കാര്യത്തില്‍ നഗരസഭ തീരുമാനമൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: