ഗുരുവായൂര്‍: ക്ഷേത്രത്തില്‍ മണ്ഡലകാലത്തിന് മുന്നോടിയായി ശുദ്ധികര്‍മ്മ ചടങ്ങുകള്‍ക്ക് ഇന്നലെ തുടക്കമായി. സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇതെത്തുടര്‍ന്ന് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇന്ന് രാവിലെ ശീവേലിക്കു ശേഷം 7.30 മുതല്‍ 10 വരെയും നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കുവാന്‍ നിയന്ത്രണമുണ്ടായിരിക്കും.
മണ്ഡലകാലം ആരംഭിക്കുന്ന നാളെ 25 കലശം ആടുന്നതോടെ ശുദ്ധികര്‍മ്മങ്ങള്‍ക്ക് സമാപനമാകും. നാളെ മുതല്‍ 40 ദിവസവും പന്തീരടി പൂജയ്ക്കു ശേഷം ഗുരുവായൂരപ്പന് പഞ്ചഗവ്യാഭിഷേകം നടക്കും. ഇത് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. രാവിലെ ശീവേലിക്ക് അഞ്ച് പ്രദക്ഷിണവും ഉടുതുടി, വീരാണം എന്നീ വിശേഷവാദ്യങ്ങളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: