പാലക്കാട്: വലിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനത്തിന്റെ ശ്രമം തുടരുകയാണ്. ഞായറാഴ്ച ആയതിനാല്‍ ജനങ്ങള്‍ ബാങ്കുകളില്‍ നേരത്തെ എത്തി സ്ഥാനം പിടിച്ചുവെങ്കിലും പലബാങ്കുകളും തുറക്കാന്‍ വൈകിയത് സംഘര്‍ഷങ്ങള്‍ക്കിടയാക്കി. രാവിലെ 9.30 മുതല്‍ പാലക്കാട് വിക്ടോറിയ കോളേജ്, കോട്ട , കോങ്ങാട് എസ് ബി ഐ ശാഖകള്‍ക്കു മുന്നില്‍ വലിയ ജനക്കൂ ട്ടം ആയിരുന്നു രൂപപ്പെട്ടത്.
ന്യൂജനറേഷന് ബാങ്കുകളില്‍ തിരക്കു കുറവാണെന്ന് ചില മാ ധ്യമ വാര്‍ത്തകളെ തുടര്‍ന്ന് അവിടെയും ജനങ്ങളുടെ വന്‍നിര രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ എത്താന്‍ വൈകിയതോടെ ജനങ്ങള്‍ രോഷാകുലരാകുന്നതും കാണാമായിരുന്നു.
ബാങ്കുകളിലെത്തിയാല്‍ നാലായിരം രൂപയെങ്കിലും ലഭിക്കുമെന്ന ആശ്വാസത്തിലെത്തിയവര്ക്കു ബാങ്കുകളില്‍ നിന്ന് ഇന്നലെ ലഭിച്ചതു രണ്ടായിരം രൂപ മാത്രം. പണക്ഷാമം മൂലംമാണ് തിരക്കു കൂടിയ ബാങ്കുകളില്‍ തുക കുറ ച്ചു നല്‍കിയത്. ഇത് ജീവനക്കാരും നോട്ട് മാറാനെത്തിയവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടാക്കി. എന്നാല്‍ തിരക്ക് അനുഭവപ്പെടാത്ത ബാങ്കുകള്‍ 4000 രൂപ തന്നെ നല്‍കുകയും ചെയ്തു. ജില്ലയിലെ ഭൂരിഭാഗം എടിഎം കൗണ്ടറുകളും ഇന്നലെയും തുറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: