വടക്കേകാട്: ഗ്രാമപഞ്ചായത്തിന്റെ എന്‍എച്ച്എം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍(ആയൂര്‍വേദ) മൂന്ന് മാസത്തോളമായി മരുന്ന് ഇല്ല.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ എല്ലാ പഞ്ചായത്തിലും ഇത്തരത്തിലുളള ആയൂര്‍വേദ, ഹോമിയോ ചികിത്സാകേന്ദ്രങ്ങള്‍ ഉണ്ട്.
പഞ്ചായത്തുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല, ആവശ്യാനുസരണം മരുന്നുകള്‍ ഔഷധിയില്‍ നിന്നാണ് വാങ്ങിക്കാറുളളത്.
മറ്റ് പല പഞ്ചായത്തുകളിലും മൂന്ന് ലക്ഷം രൂപവരെ മരുന്ന് വാങ്ങിക്കുവാന്‍ വകയിരുത്തുമ്പോള്‍ വടക്കേകാട് പഞ്ചായത്ത് അധികൃതര്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് മാറ്റി വെക്കാറ്. ഇത് കഴിഞ്ഞ് മൂന്ന് മാസമായി തടസ്സപ്പെട്ടിരിക്കുകയാണ്. ദിവസവും നൂറില്‍പ്പരം രോഗികള്‍ ചികിത്സക്കായി എത്താറുണ്ടായിരുന്നു. പഞ്ചായത്തിന്റെ അനാസ്ഥമൂലം പാവപ്പെട്ട് രോഗികളും വൃദ്ധരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. അടിയന്തരമായി അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് വരുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: