ഇരിങ്ങാലക്കുട : യജുര്വേദചര്യ പ്രകാരം പ്രാചപത്യ സമ്പ്രദായത്തില്‍ പൊന്നും പട്ടും ഇല്ലാത്ത ഒരു വിവാഹത്തിന് ഇരിങ്ങാലക്കുട വേദിയായി. കാരുകുളങ്ങര ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയായിരുന്നു വിവാഹവേദി. കൂത്തുപാലക്കല്‍ വിശ്വനാഥന്റെയും അംബിക വിശ്വനാഥന്റെയും മകളായ വസുന്ധരയുടെയും കൈലാസം വീട്ടില്‍ ഉഷാ ശങ്കറിന്റെ മകനായ മിഥുന് ശങ്കറിന്റെയും വിവാഹമാണ് ക്ഷേത്രാങ്കണത്തില്‍ നടന്നത്. സ്വര്‍ണാഭരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി തുളസിമാലയും കുപ്പിവളകളുമായിരുന്നു ആഭരണങ്ങള്‍. കേരളീയ വസ്ത്രമായ കൈത്തറിയായിരുന്നു. വധുവിന്റെ വിവാഹവസ്ത്രം. ദുബായ് എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് ഹോസ്ട്രസ് ആണ് വസുന്ധര. വരന് കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: