വൈക്കം: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് കൊടിയേറി.
ഇന്നലെ രാവിലെ 8.05ന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കല്‍ നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്.
ആറാട്ടുവരെയുള്ള പന്ത്രണ്ട് ദിനരാത്രങ്ങള്‍ കെടാവിളക്കായി നില്ക്കുന്ന അഷ്ടമിവിളക്കിന് ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദും, കലാമണ്ഡപത്തില്‍ വൈക്കം എഎസ്പി കറുപ്പ സ്വാമിയും ഭദ്രദീപം തെളിച്ചു. പ്രസിദ്ധമായ ഋഷഭവാഹനം എഴുന്നള്ളിപ്പ് 16നും അഷ്ടമി ദര്‍ശനം 21ന് പുലര്‍ച്ചെയും നടക്കും. 22ന് ആണ് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: