പത്തനംതിട്ട : റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം അവഗണിച്ച് ബാങ്കില്‍ നിന്നുംആളുകള്ക്ക് പഴയ നോട്ടുകള്‍ മാറി നല്‍കിയില്ലെന്ന് പരാതി. ബാങ്ക് ഓഫ് ബറോഡയുടെ കോന്നി ശാഖയിലാണ് അവിടെ അകൗണ്ട് ഉള്ളവര്‍ക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയത്. മറ്റെല്ലാ ബാങ്കുകളിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് പണം മാറി നല്‍കിയിരുന്നു.
എന്നാല്‍ ബാങ്ക് ഓഫ് ബറോഡയില്‍ മാത്രം അക്കൗണ്ട് ഇല്ലാത്തവരെ മടക്കി അയക്കുകയായിരുന്നു. ഏറെനേരം കാത്തു നിന്നു ഡിക്ലറേഷന്‍ ഫോറം ലഭിക്കുമ്പോഴാണ് വിവരം ആളുകള്‍ അറിയുന്നത്. ഇത് തര്‍ക്കത്തിനും കാരണമായി. ബാങ്ക് ഓഫ് ബറോഡയില്‍ ഒഴികെ മറ്റെങ്ങും അക്കൗണ്ട് വേണമെന്ന നിബന്ധന ഉണ്ടായിരുന്നില്ല. ചില ബാങ്കുകള്‍ നേരത്തെ അടച്ചതായും പരാതി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: