പത്തനംതിട്ട : കായികമേളയില്‍ സംഘാടക പിഴവെന്ന് വ്യാപക പരാതി. പതിനൊന്ന് ഉപജില്ലകളില്‍ നി്ന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷകര്‍ത്താക്കളുമാണ് കായിക മേളയ്ക്കായി ജി്ല്ലാ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്നത്. ഇവര്‍ക്കായി വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ വേണ്ടവിധത്തില്‍ ലഭ്യമാകുന്നില്ല. പൊരിവെയിലില്‍ കുട്ടികള്‍ക്കു വിശ്രമത്തിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് വെയില് ഏല്ക്കാതെയിരുന്നു ഭക്ഷണം കഴിക്കാന്‍ സംവിധാനം ഒരുക്കിയിട്ടില്ല.
പൊരിവെയിലത്തിരുന്നാണ് കുട്ടികള്‍ ആഹാരം കഴിക്കുന്നത്. തണലത്തിരുന്നു കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനം സംഘാടകര്‍ ഒരുക്കേണ്ടത് അനിവാര്യമാണ്. കുടിവെള്ള സംവിധാനം വേണ്ടവിധത്തില്‍ ഒരുക്കിയിട്ടില്ല. കുട്ടികള്‍ക്ക് ആഹാരം കഴിച്ചതിന് ശേഷം അവശിഷ്ടങ്ങള്‍ നിഷേപിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കാതെയാണ് മേളയുടെ ആദ്യദിവസം തുടങ്ങിയത്. അതിനാല്‍ അവശിഷ്ടങ്ങളും മറ്റും സ്റ്റേഡിയം മുഴുവന്‍ നിറഞ്ഞു കിടക്കുകയാണ്. ഇന്നലെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: