കല്‍പ്പറ്റ: കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്(കെ.പി.സി.ടി.എ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ബത്തേരി ശ്രേയസ് കണ്വെന്ഷന് സെന്ററില്‍ 12,13 തീയതികളില്‍ നടക്കും. എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. മുഖ്യാതിഥിയാകും. ഡോ. ജി. ജയകൃഷ്ണന് അധ്യക്ഷനാകും. ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ് പ്രസംഗിക്കും.
രണ്ടു ദിവസത്തെ പരിശീലന ക്യാമ്പില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മങ്ങാട്, കാലടി സംസ്കൃത സര്‍വകലാശാല വി.സി. എം.സി. ദിലീപ്കുമാര്, വിവിധ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ദര്‍ എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. പി.എ. മത്തായി, സെക്രട്ടറി എന്‍. മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി. കബീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: