ചാലക്കുടി: തുമ്പൂര്മുഴിക്കും,അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും ഇടയിലായി ചെക്ക് ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഇതിന്റെ പ്രൊപ്പോസല്‍ ചീഫ് എന്‍ജിനിയറുടെ ഓഫിസില്‍ തയ്യാറാക്കി വരുന്നതായും ജലസേചന വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചു.ചാലക്കുടി പുഴയുടെ പെരിങ്ങല്‍ക്കൂത്ത് ഇടതുകര ഹൈഡ്രോ ഇലക്ട്രീക് പ്രൊജക്ടിന്റെ വൈദ്യൂതി ഉദ്പാദനത്തിന് ശേഷം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ചാലക്കുടി റിവര്‍ ഡൈവര്ഷെന് സ്കീമില്‍ ജലവിതരണം നടത്തുന്നത്.ക്രമരഹിതമായ വൈദ്യൂതി ഉല്പാദനം മൂലം കനാലിലേക്ക് ലഭ്യമാക്കുന്ന ജലത്തിന്റെ അളവും ക്രമരഹിതമാവുകയും തന്മൂലം കനാലുകളുടെ അവസാന ഭാഗത്തേക്ക് വെളളം എത്തിക്കുവാന്‍ കഴിയാതെ വരുന്നു.
കനാലിന്റെ അറ്റം വരെ സ്ഥിരമായി വെള്ളം എത്തിക്കുന്നതിന് നിലവിലുള്ള വിയറിന് മുന്‍പായി ഒരു സ്ഥിരമായ ജനനിരപ്പ് ആവശ്യമാണ്.ഇതു ലഭ്യമാക്കുന്നതിന് വേണ്ടി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും,തുമ്പൂര്‍മുഴി വിയറിന് ഇടയില്‍ സ്റ്റോറേജ് ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലാണ്.ചാലക്കുടി പുഴയില്‍ സ്റ്റോറേജ് ഡാം പണിയുന്ന ഭാഗത്തേക്ക് പുഴയുടെ ചരിവ് 1350 ആയതു കൊണ്ട് ആവശ്യമായ ജലം ലഭ്യമാക്കുന്നതിന് 2 സ്റ്റോറേജ് ഡാമുകള്‍ നിര്‍മ്മിക്കുവാനാണ് ഉദ്യേശിക്കുന്നത്.ഇതില്‍ ഒന്നാമത്തെ സ്റ്റോറേജ് ഡാം തുമ്പൂര്‍മുഴിയില്‍ നിന്ന് 12 മീറ്റര്‍ മാറിയും രണ്ടാമത്തെ സ്റ്റോറേജ് ഡാം തുമ്പൂര്‍മുഴിയില്‍ നിന്ന് 3 കിലോമീറ്റര്‍ മാറിയുമാണ് സ്ഥിതി ചെയ്യുന്നത്.
രണ്ട് സ്റ്റോറേജ് ഡാമിലും കുടി2.1എംസിഎം വെള്ളം ശേഖരിക്കുവാന്‍ സാധിക്കും ഒരു ദിവസം ചാലക്കുടി കനാലിലേക്ക് വരുന്ന വെള്ളം 2.16 എംസിഎം ആണ്.ആയതു കൊണ്ട് ഈ രണ്ടു സ്റ്റോറേജ് ഡാമുകളുടേയും പണി പൂര്ത്തിക്കരിക്കുന്നതോട് കൂടി ചാലക്കുടി,അങ്കമാലി,ഇരിഞ്ഞാലക്കുട,പുതുക്കാട്,കൊടുങ്ങല്ലൂര്‍,മണ്ഡലങ്ങളുടെ ജലക്ഷാമത്തിന് കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനായി 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ബി.ഡി.ദേവസി എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: