ചേര്‍പ്പ്:കഞ്ചാവ് കടത്ത് കേസില്‍ പിടികിട്ടാപ്പുള്ളിയെ എക്സൈസ് വാഹന പരിശോധനക്കിടെ പിടികൂടി.ചിയ്യാരം ഹരിനഗര്‍ പുളിക്കല്‍ ഫെബിന് ജെറാഡാണ് പിടിയിലായത്.അമ്മാടം ഗാന്ധിപുരം പട്ടികജാതി കോളനിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ പ്രതി വാഹനമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാളില്‍ നിന്ന് കഞ്ചാവ് പൊതികളും പിടിച്ചെതുത്തിട്ടുണ്ട്.വിവിധ കേസുകളില്‍ പ്രതിയാണ് ഇയാള്‍.സിങ്കനെല്ലൂരില് നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കിയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്.കേസുകളുടെ നടത്തിപ്പിനായാണ് കഞ്ചാവ് കടത്തിയിരുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്ബി ആദര്‍ശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: