ബത്തേരി : പരിസ്ഥി പ്രതിസന്ധി രൂക്ഷമാകുന്ന വയനാട്ടില്‍ മനുഷ്യരും വനജീവികളും തമ്മിലുണ്ടാകുന്ന പുതിയ സംഘര്‍ഷങ്ങള്‍ പൊതുവെ അസ്വസ്ഥതക്ക് കാരണമാവുകയാണ്. വനമേഖലകളിലെ കൃഷിയിടങ്ങളില്‍ വനജീവികളുണ്ടാക്കുന്ന നാശനഷ്ടങ്ങളും കാട്ടാനകളുടെ ഏറിവരുന്ന മരണനിരക്കും കര്‍ഷക-വനപാലക ബന്ധങ്ങളെ ദോഷകരമായി ബാധിച്ചുതുടങ്ങി. അസാധാരണമായ മഴക്കുറവും അതുമൂലം ഉണ്ടായ ജലക്ഷാമവും ഇവിടെ മനുഷ്യരുടേയും വനജീവികളുടേയും അതിജീവനം അസാധ്യമാക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം വനജീവികളുടെ കാടിറക്കവും കൃഷിയിടങ്ങളിലെ വനജീവി ശല്ല്യത്തേയും നോക്കികാണാന്‍. വയനാട്ടിലെ കര്‍ഷകര്‍ പൊതുവെ വേട്ടക്കാരല്ല. കൃ ഷിയിട സംരക്ഷണ ത്തി ന്റെ ഭാഗമായി അബദ്ധങ്ങള്‍ പറ്റി യിട്ടുമുണ്ട്. എന്നിട്ടും കൃഷിയിടങ്ങളിലും വനാതിര്‍ത്തികളിലും ആനയടക്കമുളള വനജീവികള്‍ മരിച്ചുവീഴുന്നത് ഏറിവരികയാണ്.
കഴിഞ്ഞ ആറ്മാസത്തിനിടെ ജില്ലയില്‍ നാല് ആനകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരെണ്ണം ഒഴികെ മൂന്നും വെടിയേറ്റും ഷോക്കടിച്ചുമാണ് ചരിഞ്ഞത്. ഇവ മൂന്നും പിടിയാനകളുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. വയനാടിന്റെ പാരിസ്ഥിതിക തനിമ വീണ്ടെടുക്കാനും കാടും നാടും വേര്തിരിക്കാനുമുളള ദീര്‍ഘകാല പദ്ധതികളാണ് ഇനി ഉണ്ടാകേണ്ടത്. മൂന്നരപതിറ്റാണ്ടായി വയനാടന്‍ നെല്‍വയലുകള്‍ ഇല്ലാതാക്കി ഇവിടെ നടന്നുവരുന്ന കൃഷിരീതികളാണ് പ്രധാനമായും ജലക്ഷാമത്തിനും വരള്‍ച്ചക്കും കാരണമായത്. ഈ കൃഷിരീതിയില്‍ നിന്നുളള തിരിച്ച് പോക്കും അതിന് സര്‍ക്കാര്‍ സഹായവുമാണ് ആദ്യം ഉണ്ടാകേണ്ടത്.
വയനാട്ടിലെ വനവിസ്തൃതി 896 ച.കി.മീ. ആണ് ഇതില്‍ 203.21 ച.കി.മീ സര്‍ക്ക ാരിന്റെ വൃക്ഷതോട്ടങ്ങളാണ്. വയനാടിന്റെ പ്രതികൂല കാലാവസ്ഥാ മാറ്റത്തിന് ഈതോട്ടങ്ങള് നല്കുന്ന സംഭാവന വളരെ വലുതാണ്. തേക്ക് പ്ലാന്റേഷനുകള്‍ ഇവിടെ നടപ്പാക്കിയ ബ്രിട്ടീഷുകാര്‍പോലും ഒരുനിശ്ചിത സമയപരിധിക്ക് ശേഷം അവ പാടേ മുറിച്ചുമാറ്റി അവിടങ്ങളില്‍ സ്വാഭാവിക വനം വളരാന്‍ അനുവദിച്ച മാതൃക വീണ്ടും ഇവിടെ നടപ്പാക്കാന്‍ സമയമായെന്നാണ് കാലാവസ്ഥാ മറ്റവും മനുഷ്യ-വനജീവി സംഘര്‍ങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: