കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത തുടര്‍ ചികിത്സക്ക് പണമില്ലാതെ ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. റവന്യൂ സെക്രട്ടറി, ജില്ലാകളക്ടര്‍, ബേള്ളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ബേള്ളൂര്‍ സ്വദേശിനി രാജിവിയാണ് (61) ജീവനൊടുക്കിയത്. ഹൃദ്രോഗിയായ വീട്ടമ്മ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ നാലാം തീയ്യതി ഉച്ചയ്ക്കാണ് രാജിവിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആഴ്ചയില്‍ രണ്ടായിരം രൂപയിലധികം ചികിത്സയ്ക്ക് വേണ്ടിയിരുന്നെങ്കിലും 1200 രൂപ മാത്രമാണ് ഇവര്‍ക്ക് പ്രതിമാസം പെന്‍ഷനായി സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നത്. കടം വാങ്ങിയാണ് ചികിത്സ നടത്തിയിരുന്നത്. സംഭവ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയില്‍ ഉണ്ടായിരുന്നിട്ടും ആത്മഹത്യയുടെ കാര്യം പഞ്ചായത്ത് അധികൃതര്‍ മറച്ചു വച്ചതായി പരാതിയില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഫണ്ടില്‍ ദുരിതബാധിതര്‍ക്കായി അനുവദിച്ച ആമ്പുലന്‍സ് പോലും പഞ്ചായത്ത് വിട്ടുകൊടുത്തില്ലെന്നും പരാതിയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: