കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യൂട്ടര്‍ സെന്ററുകള്‍ അടിയന്തിരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം അവയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അക്ഷയ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
അക്ഷയയുടെ അംഗീകൃത മാതൃകയില്‍ ബോര്‍ഡും ഓഫീസും സജ്ജമാക്കി അക്ഷയ പൊതുജന സേവന കേന്ദ്രങ്ങളോട് സാമ്യം തോന്നിക്കുന്ന പേരുകള്‍ നല്കി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളെന്നു കരുതി ഇവിടെയെത്തുന്ന പൊതുജനങ്ങളില്‍ നിന്ന് അയയ്ക്കുന്ന അപക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്കുന്ന പേഴ്സണല്‍ വിവരങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയും ഇല്ലായെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: