കാസര്‍കോട്: പ്രധാന് മന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ശേഷം 3 ന് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു ബേഡഡുക്ക പി.എച്ച്.സിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒരു ഗര്‍ഭകാലത്ത് ഗര്‍ഭിണിക്ക് ഡോക്ടറുടെ പരിചരണം നിര്‍ബന്ധമായും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. എല്ലാ മാസവും 9ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഗൈനക്കോളജിസ്റ്റിന്റെയോ മെഡിക്കല്‍ ഓഫീസറുടെയോ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ പറഞ്ഞു. മുളിയാര്‍, ബേഡഡുക്ക, മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സി കളിലാണ് അദ്യഘട്ടത്തില്‍ പരിപാടി നടപ്പിലാക്കുന്നത്. ഗര്‍ഭാവസ്ഥയുടെ രണ്ട് മൂന്ന് ഘട്ടങ്ങളില്‍ ഡോക്ടറുടെ സൗജന്യ പരിശോധന ഉറപ്പു വരുത്തും. ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും രാജ്യത്ത് മാതൃ ശിശു മരണ നിരക്ക് പരമാവധി കുറച്ച് കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം നാല്‍പ്പത്തി നാലായിരം 6.6 ലക്ഷം നവജാത ശിശുക്കളും മരണമടയുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ലാബ് പരിശോധന ഉള്‍പ്പെടെ സൗജന്യമായി നല്‍കും. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖല തീരപ്രദേശം മലയോര പ്രദേശം എന്നിവിടങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് പരിപാടി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: