അതിരാറ്റുകുന്ന്:
അതിരാറ്റുകുന്ന് ഒലിമിടാവില് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതി വനപാലകര്‍ക്ക് മുന്നില്‍ കീഴടങ്ങി. അതിരാറ്റുകുന്ന് ഒരുമിടാവില് ബാലന്റെ മകന് ഗോപാലകൃഷ്ണ(51)നാണ് കീഴടങ്ങിയത്. ഇയാളുടെ നെല്‍വയലില്‍ കാട്ടുപന്നി ശല്ല്യം തടയാനായി സ്ഥാപിച്ച കമ്പിവേലിയിലേക്ക്
വീട്ടില്‍ നിന്ന് വൈദ്യുതി കടത്തിവിട്ടിരുന്നു. പുലര്‍ച്ചെ നെല്‍കൃഷി നശിപ്പിക്കാനെത്തിയ ആനക്ക് ഈ കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.ഇയാള്‍ക്ക് ഒരേക്കര്‍ വയലാണുള്ളത്. പുലര്‍ച്ചെ നാലുമണിയോടെ ഷോക്കേറ്റ ആനയുടെ നിലവിളി കേട്ടാണ് ഇയാള്‍ വയലിലെത്തിയത്. ആന ചത്തത് മനസിലാക്കിയ ഇയാള്‍ ചുറ്റിക കൊണ്ട് ആനയുടെ തലഭാഗത്ത് കമ്പിഅടിച്ചുകയറ്റി മുറിവുണ്ടാക്കുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് മുറിവുകളാണ് കാണപ്പെട്ടത്. ആനയ്ക്ക് വെടിയേറ്റതാണെന്ന് തെറ്റിദ്ധാരണ പരത്താനാണ് ഇങ്ങനെ ചെയ്തത്. ഇയാളില്‍ നിന്നും കമ്പി, വയര്‍, ചുറ്റിക തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്ളൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം. പത്മനാഭന്, റെയ്ഞ്ച് ഓഫീസര്‍ സജി കുമാര്‍, ദിദേശ് ശങ്കര്‍, ഫോറസ്റ്റര്‍ മുസ്തഫ സാദിഖ്, ശ്രീജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പ്രതിയെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: