കോന്നി: കോന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയും യുവമോര്‍ച്ചയും നടത്തിയ സമരം ഫലം കണ്ടു
.സമരത്തിന്റെ ഫലമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഇന്നലെ അടിയന്തിരമായി കൂടുകയും ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്‍പായി പുതിയ കെട്ടിടം തുറന്ന് നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇന്ന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ഇതു സംമ്പന്ധിച്ച് തീയതി നിശ്ചയിക്കും. ഇത്തരം ജനകീയ വിഷയങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ പറഞ്ഞു.നിരന്തരമായി വാട്ടര്‍ അതോറിറ്റി കോന്നി ഓഫീസിലും ,കഴിഞ്ഞ കുറെ മാസങ്ങളായി കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം ഉന്നയിക്കാറുണ്ടെങ്കിലും അനുകൂല നിലപാട് ഇന്നേവരെ വാട്ടര്‍ അതോറിറ്റി സ്വീകരിച്ചിട്ടില്ല. അഞ്ചാം തീയതി നടന്ന കോന്നി താലൂക്ക് വികസന സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
മുടന്തന്‍ ന്യായങ്ങള്‍ പറയുക മാത്രമാണ് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഈഅവസരത്തിലാണ് കഴിഞ ദിവസം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്കും വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തിയതെന്നും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടം തുറന്ന് നല്കാന് കഴിയാതിരുന്നത് ബ്ലോക്ക് പഞ്ചായത്തിന്റേയും, ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടേയും പിടിപ്പ് കേടാണെന്നും ഇതിനായി ബിജെപിയും ,യുവമോര്‍ച്ചയും സമര രംഗത്ത് ഇറങ്ങേണ്ടി വന്നതായും ബിജെപി കോന്നി മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: