മാനന്തവാടി: അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ തുടങ്ങി.തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപത്തെ പുഴയിലാണ് തിങ്കളാഴ്ച രാവിലെ ആനയെ കണ്ടെത്തിയത്.ഏകദേശം ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ള കൊമ്പനാനയെയാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് വൈല്‍ഡ് ലൈഫ് ഡി എഫ് ഒ ധനേഷ്കുമാര്‍ ,അസി.വൈല്‍ഡ് ലൈഫ് വാര്ഡന് ഏ.കെ.ഗോപാലന് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. കാട്ടാനയെ ജെസിബി ഉപയോഗിച്ച് കരയിലെത്തിച്ചു. കാട്ടിക്കുളം വെറ്റനറി സര്ജന് ഡോ. ജിജിമോന് നടത്തിയ പരിശോധനയില്‍ കാലിന് നീര് കണ്ടെത്തി തുടര്‍ന്ന് ചികിത്സ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: