കല്‍പ്പറ്റ :ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കോളനി വികസന പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിലെ കാരാങ്കോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. കനറാ ബാങ്ക് അനുവദിച്ച സൈക്കിളുകള്‍ ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ഉഷാവിജയന്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മിനി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഒ.ആര്. രഘു, കനറാ ബാങ്ക് റീജിയണല്‍ മാനേജര്‍ സി. രവീന്ദ്രനാഥന്‍, ലീഡ് ബാങ്ക് മാനേജര്‍ കെ. ശ്യാമള, കെ.സി. നാരായണന് ,കെ.പി നീതു. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: