പത്തനംതിട്ട: ബാങ്കില്‍ നിന്നും വായ്പ എടുത്ത പണവുമായി പട്ടാപ്പകല്‍ പത്തനംതിട്ട നഗരത്തിലെഇടറോഡിലൂടെ നടന്നുപോയ വീട്ടമ്മയെ ആക്രമിച്ച് ബൈക്കില്‍ എത്തിയ മുഖംമൂടി സംഘം 9.65 ലക്ഷംകവര്ന്നതായി പരാതി.
വീടുപണിക്ക് വായ്പ എടുത്ത പണമാണ് നഷ്ടമായിരിക്കുന്നതെന്ന്പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി സുശീല ജില്ലാ പോലീസ്മേധാവിക്കു നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെനിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്. സംഭവംനടന്നതായി പറയപ്പെടുന്ന സ്ഥലത്തെ താമസക്കാരോ സ്ഥാപനങ്ങളിലെ ജീവനക്കാരോ സംഭവം അറിഞ്ഞില്ലെന്നത്ദുരൂഹത ഉയര്‍ത്തുന്നു. ആശയക്കുഴപ്പത്തിലായതോടെ സമീപ സ്ഥാപനങ്ങളിലെ സിസി ടിവി കാമറകള്പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പത്തനംതിട്ട നഗരത്തിലെ ഡോക്ടേഴ്സ് ലെയ്നിലെ ഇടറോഡില്‍ ഇന്നലെ രാവിലെ10.30നാണ് സംഭവം. നഗരത്തിലെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് ബാങ്ക് ശാഖയില്‍നിന്നും പണമെടുത്ത് ഇറങ്ങിയ സുശീലയുടെ ബാഗും പണവും നഷ്ടപ്പെട്ടതായാണ് പരാതി.
മുഖംമൂടി ധരിച്ച രണ്ടുപേര്‍ ബൈക്കിലെത്തിയാണ് പണം കവര്‍ന്നതെന്ന് സുശീലയുടെ പരാതിയില്‍ പറയുന്നു.10.30 നാണ് സംഭവം നടന്നതായി പറയുന്നതെങ്കിലും ഉച്ചകഴിഞ്ഞ് 2.15നാണ് സുശീല ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നല്‍കിയത്.
ജില്ലാ പോലീസ് മേധാവിയുടെനിര്ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: