ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം 25,26,27 തീയതികളിലായി ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടത്തും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യഷന് അദ്ധ്യഷത വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ജി.പത്മനാഭന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വിജയന്, ജില്ലാ സംയോജക് ശ്രീകാന്ത് ഗുരുപദം വൈസ് പ്രസിഡന്റ് സി.എന്‍,രാധ സ്കൂള്‍ ക്ഷേമ സമിതി പ്രസിഡന്റ് എന്‍.കുമാരന്,തുടങ്ങിയവര്‍ സംസാരിച്ചു. എന്‍,കുമാരന്, കെ.പി.ഹരിദാസ്, കെ.വിജയന്, (രക്ഷാധികാരികള്‍), ഒ.എസ്.സന്തോഷ്(പ്രസിഡന്റ്), പി.അനൂപ് കുമാര്‍, സി.എന്‍.രാധ (വൈസ് പ്രസിഡന്റുമാര്‍), പി.രാജി (ജനറല്‍ കണ്‍വീനര്‍), എന്നിവരടങ്ങുന്ന 501 അംഗ സ്വാഗതം സംഘം രൂപീകരിച്ചു. ജില്ലയിലെ നാല്‍പ്പതോളം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 25ന് രാവിലെ ചാലക്കുടി നഗരത്തില്‍ നടക്കുന്ന വിളംബര ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കം കുറിക്കുക.മാനേജര്‍ യു.പ്രഭാകര്‍, വൈസ് പ്രിന്‍സിപ്പാള്‍ പി.പി.ബിന്ദു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: