തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ശബരിമലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 14ന് സായാഹ്നധര്‍ണ നടത്തും.
മണ്ഡലമാസാരംഭത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യാതൊരുവിധ ഒരുക്കങ്ങളും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരസ്പരം കുറ്റപ്പെടുത്തല്‍ ആരംഭിച്ചതോടെ മണ്ഡലകാല ഒരുക്കങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്ന് ഐക്യവേദി കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന ഈ സമയത്തുപോലും അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരോ ബോര്‍ഡോ തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്.
മാത്രമല്ല വര്‍ഷങ്ങളായി സന്നദ്ധസംഘടനകള്‍ ശബരിമലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ അന്നദാനംപോലും സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ ജനങ്ങളോട് കടുത്ത അനീതിയാണ് ഇവര്‍ പുലര്‍ത്തുന്നതെന്ന് ഐക്യവേദി കുറ്റപ്പെടുത്തി. ജില്ല വൈസ് പ്രസിഡണ്ട് ഇ.ടി.ബാലന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.വി.മധുസൂദനന് കളരിക്കല്‍, പ്രസാദ് കാക്കശ്ശേരി, സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, സഹസംഘടനാ സെക്രട്ടറി അശോകന് അന്നമനട, ട്രഷറര്‍ പി.മുരളീധരന്, മീഡിയ കോഡിനേറ്റര്‍ ഹരി മുള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: