കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ മിഷന് എ.ബി.സി പദ്ധതി പ്രകാരം തെരുവില്‍ നിന്ന് പിടിച്ച് വന്ധീകരിച്ച നായ്ക്കളെ ദത്തെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് നല്‍കും. എ.ബി.സി ട്രെയിനിംഗ് സെന്ററില്‍ നടന്ന മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ കാസര്‍ക്കോട് ബ്ലോക്ക് പ്രദേസത്ത് നാളിതുവരെ 454 നായ്ക്കളെ താഴെപ്പറയും പ്രകാരം വന്ധീംകരിച്ചതായി യോഗം വിലയിരുത്തി. കാസര്‍ക്കോട് ബ്ലോക്കില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി പദ്ധതി നല്ലരീതിയില്‍ പുരോഗമിച്ച് നാല് മാസം പിന്നിട്ടെങ്കിലും മറ്റ് ബ്ലോക്കുകളില്‍ ബന്ധപ്പെട്ടവരുടെ താല്പര്യക്കുറവ് മൂലം പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തത് വലിയവീഴ്ചയായി യോഗം വിലയിരുത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിട്ടു നല്കിയ കെട്ടിടത്തില്‍ എ.ബി.സി സെന്റര്‍ തുടങ്ങാം. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള നീലേശ്വരം മൃഗാശുപത്രിയുടെ പഴയ കെട്ടിടത്തിലും എ.ബി.സി. പദ്ധതി ആരംഭിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഹര്‍ഷദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ് മോഹന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിമല്‍രാജ് എം.സി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.എം.കരുണാകര ആല്‍വ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.കെ.മഹേഷ, സീനിയര്വെറ്ററിനറി സര്ജന് ഡോ.ബി.വി.ബാലചന്ദ്രറാവു, വെറ്ററിനറി സര്ജന് ഡോ.ഇ.ചന്ദ്രബാബു, ടെക്നികകല്‍ അസിസ്റ്റന്റ് ഡോ.ബി.കെ.പ്രമോദ് എ.ഡി.സി.പി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡോ.പി.നാഗരാജ് എസ്.പി.സി സെക്രട്ടറി അഷ്റഫ് കൈന്താര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: