മടിക്കൈ: മൂന്നു കോടി രൂപ ചിലവില്‍ ആലിങ്കീഴില്‍ ബംഗളം വഴി ചായ്യോത്ത് വരെ പോകുന്ന പിഡബ്ല്യുഡി റോഡിന്റെ ഇരുവശത്തെ സര്‍ക്കാര്‍ സ്ഥലം കൈയ്യേറി നിര്‍മ്മാണം നടത്തുന്നതായാണ് പരാതി. മടിക്കൈ ഗ്രാമപഞ്ചായത്തില്പെട്ട ബംഗളം സ്വദേശികളാണ് റോഡ് കൈയ്യേറുന്നതായി പരാതി.
നാട്ടുകാര്‍ ഇത് സംബന്ധിച്ച് മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ക്കും ആര്‍ഡിഒയ്ക്കും പരാതി നല്കി.
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ അഗതി മന്ദിരത്തിന്റെ പണിയും റോഡിന് നീക്കിവെച്ച സ്ഥലം കൈയ്യേറിയാണെന്ന് നാട്ടുകാര്‍ ഒപ്പിട്ട ഹര്‍ജിയില്‍ പറയുന്നു. റോഡിന്റെ വളവ് പരിഹരിക്കാന്‍ അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്താണ് പഞ്ചായത്ത് അഗതി മന്ദിരം നിര്‍മ്മിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കുമ്പളപ്പള്ളിയില്‍ പഞ്ചായത്തിന്റെ അഗതി മന്ദിരത്തില്‍ ആളില്ലാതെ നോക്കു കുത്തിയായി കിടക്കുമ്പോഴാണ് മറ്റൊരു അഗതി മന്ദിരം റോഡിന് നീക്കിവെച്ച സ്ഥലത്ത് നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനധികൃതമായി റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈയ്യേറുമ്പോള്‍ തന്നെ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുകയോ സ്ഥലം വിട്ടു നല്‍കുകയോ ചെയ്യാതെ പഞ്ചായത്തും റോഡിന്റെ സ്ഥലം കൈയ്യേറി അഗതിമന്ദിരം അനധികൃതമായി നിര്‍മ്മിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍മ്മാണം നിര്ത്തിവെച്ചില്ലെങ്കിലും സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി.ഒരു അഗതി മന്ദിരം നോക്കു കുത്തിയായി നില് ക്കുമ്പോള് മറ്റൊന്ന് പണിയുന്നത് കോണ്ട്രാക്ടര്മാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: