കുന്നംകുളം: വിനോദയാത്ര കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായി. കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ചിയ്യാനൂര്‍ പാടത്തെ എസ്ആര്‍ പമ്പിലേക്ക് ആണ് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ടൂറിസ്റ്റ് ബസ്സ് പാഞു കയറിയത്.
കൊണ്ടോട്ടിയില്‍ നിന്ന് ഇടുക്കിയിലേക്ക് വിനോദയാത്രക്ക് പോയ നാല്പത് അംഗ യുവാക്കളുടെ സംഘം വിനോദയാത്ര കഴിഞ് തിരിച്ച് വരുമ്പോഴാണ് അപകടം ഉണ്ടായത്. യാത്രക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഞ്ഞില്‍ മൂടിക്കിടന്ന റോഡില്‍, മുന്നില്‍ പോയിരുന്ന ഓട്ടോ ഹമ്പില്‍ ബ്രേക്കിട്ടത് കാരണമാണ് അപകടം സംഭവിക്കാന്‍ കാരണമെന്നാണ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: