കോഴഞ്ചേരി: ആറന്മുളയിലെ സ്വകാര്യ വ്യക്തികളുടെ പുഞ്ചഭൂമി ഉടമസ്ഥനറിയാതെ എന്‍ജിനീയറിംങ് കോളേജിന്റെ പേരിലാക്കിയതായി പരാതി.
റവന്യൂവകുപ്പിന്റെ സഹായത്തോടെ സിപിഎം ഉന്നതരാണ് ഇതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. ഭൂവുടമയും അമേരിക്കന്‍ പ്രവാസിയുമായ ആറന്മുള അജന്ത ഭവനത്തില്‍ അനില്‍കുമാറിന്റേയും സഹോദരന്റേയും ഭൂമിയാണ് എന്‍ജിനീയറിംങ് കോളേജിന്റെ പേരിലേക്ക് മാറ്റിയത്. ആറന്മുള വില്ലേജില്‍ കരം അടയ്ക്കാന്‍ എത്തിയപ്പോഴാണ് 3570 ാം നമ്പര്‍ തണ്ടപ്പേരില്‍ കിടന്ന വസ്തു 2010 മാര്‍ച്ച് മാസം 5377 ാം നമ്പര്‍ തണ്ടപ്പേരില്‍ എന്‍ജിനീയറിംങ് കോളേജിന്റെ പേരിലേക്ക് മാറ്റിയതായി അറിഞ്ഞത്.
എന്‍ജിനീയറിംങ് കോളേജിനോട് ചേര്‍ന്ന് 166/3 ല്‍പെട്ട 31 സെന്റ് വസ്തുവാണ് കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് ഉടമ അറിയാതെ റവന്യൂഅധികാരികളും സിപിഎമ്മുംചേര്ന്ന് തട്ടിയെടുത്തത്. ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ 695/1992 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വസ്തുവിന്റെ 25 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കേറ്റും കഴിഞ്ഞദിവസം അനില്‍കുമാറിന് ലഭിച്ചിരുന്നു. കെജിഎസ് ഗ്രൂപ്പും ഉടമസ്ഥരറിയാതെ ഇതേപോലെ ഭൂമി വിമാനത്താവളത്തിനായി തട്ടിയെടുത്തതായി തെളിയുകയും ഇതിനെതിരേ സമരം നടത്തിയ സിപിഎംകാരാണ് എന്‍ജിനീയറിംങ് കോളേജിന് വേണ്ടി ഭൂമി തട്ടിയെടുത്തിരിക്കുന്നത്. ഇതിനെതിരേ ജില്ലാ കളക്ടര്‍, തഹസീല്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. 31 സെന്റ് വസ്തുവിന്റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: