മാള: ശോഭന കൊലക്കേസിലെ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടമയില്‍ 53കരിയായ ശോഭന മൂന്നു വര്‍ഷം മുമ്പാണ് കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് അന്വേഷിച്ച് യാതൊരു വിധത്തിലുള്ള തെളിവുകളും കണ്ടെത്താതരുന്നതിനെത്തുടര്ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പരിസരവാസികളുമായി ഏറെയധികം ബന്ധമില്ലാതിരുന്ന ഇവര്‍ ഒറ്റക്കായിരുന്നു താമസം. 16 വയസ്സുകാരനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അടുത്തിടെ ചോദ്യം ചെയ്തതായി ഈ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: