തൃശൂര്‍: ഓണക്കാലത്ത് കേരളത്തില്‍ മലയാളിയുടെ മിക്ക ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെയും അവിഭാജ്യഘടകമായമുള്ള പൊടികളില്‍ പരിധിയിലേറെ എത്തിയോണിന്റെ അവശിഷ്ടം കണ്ടെത്തിയത് ആശങ്കക്കുവഴിയൊരുക്കുന്നു. ഏതെങ്കിലും ഒരുകമ്പനി പുറത്തിറക്കുന്ന മുളകുപൊടിയില്‍ മാത്രമല്ല വിഷാംശം കണ്ടതെന്ന് കീടനാശിനി അവശിഷ്ട പരിശോധനാ ലാബ് തലവന്‍ ഡോ.തോമസ് ബിജുമാത്യു പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്എന്നിവയുടെ 59 സാമ്പിളുകളില്‍ 21 മുളക്പൊടി സാമ്പിളുകളില്‍ വിഷാംശംകണ്ടെത്തി. സുഗന്ധവ്യഞ്ജനങ്ങളിലെ അവശിഷ്ടവിഷാംശത്തെപ്പറ്റിവിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഈ പരിശോധനാഫലങ്ങള്സൂചിപ്പിക്കുന്നത്.
ലഭ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും പൊതുവില്വിഷരഹിതമായിരുന്നുവെന്ന് കാര്ഷികസര്വകലാശാലയുടെകീടനാശിനി അവശിഷ്ട പരിശോധനാ ലാബിന്റെറിപ്പോര്ട്ട്. ജൂലൈ- സപ്തംബര്കാലയളവില്സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്ന്ശേഖരിച്ച സാമ്പിളുകള്‍ വിശകലനം ചെയ്തറിപ്പോര്ട്ടിലാണ് ഈ പരാമര്‍ശം.
അതേസമയം തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളിലെകൃഷിഭവനുകളുടെആഭിമുഖ്യത്തില് പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളില്‍ നിന്നും, ജൈവപച്ചക്കറിമാര്ക്കറ്റുകളില് നിന്നുംശേഖരിച്ച 31 ഇനം പച്ചക്കറികളുടെഒരു സാമ്പിളില്‍ പോലും നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്ക്മുകളിലോ പരിധിക്ക്താഴെയോ, പരിധി നിശ്ചയിച്ചിട്ടില്ലാത്തതോ ആയ വിഷാംശംകണ്ടെത്തിയില്ല. ശേഖരിച്ച എല്ലാ സാമ്പിളുകളും പൂര്ണ്ണമായുംവിഷരഹിതമായികാണപ്പെട്ടു.
ഓണക്കാലത്ത് ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും വിഷവിമുക്തമാണെന്ന്ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ ഫലംകണ്ടുവെന്നാണ് ഈ പരിശൊധനാ ഫലങ്ങള്തെളിയിക്കുന്നത്. പഴങ്ങളും പച്ചക്കറികളും പരിശൊധിക്കുന്നതിനും സാമ്പിളുകള്‍ ശേഖരിച്ച് ലാബില്എത്തിക്കുന്നതിനും ഭക്ഷ്യ സുരക്ഷാഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡുകള്രൂപീകരിച്ചിട്ടുണ്ട്. ഈ സ്ക്വാഡുകള്ശേഖരിച്ച സാമ്പിളുകളാണ് കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ വെള്ളായണിയിലുള്ള കീട നാശിനി അവശിഷ്ട പരിശോധനാ ലാബിലാണ് വിശകലനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: