പത്തനംതിട്ട: കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള ഇടമണ്‍ കൊച്ചി 400 കെ വി ട്രാന്സ്മിഷന് ലൈന്‍ നിര്‍മാണത്തിന് അനുരഞ്ജന സാഹചര്യമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ആര്.ഗിരിജ ഇന്നലെ വിളിച്ച യോഗവും ഫലം കണ്ടില്ല.
കോന്നി താലുക്കിലെ വിവിധ സ്ഥലങ്ങളില്‍ പവര്‍ ഹൈവേ വിരുദ്ധ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു സര്‍വേ നടപടി മുടക്കുന്നതില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന പവര്‍ ഗ്രിഡ് അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണ് കചക്ടര് രാവിലെ9.30 ന് ചേംബറില്‍ യോഗം വിളിച്ചത്.ഉയര്‍ന്ന നഷ്ട പരിഹാര നിര്‍ദേശങ്ങള്‍ പദ്ധതിയുടെ നിര്‍വഹണം നടത്തുന്ന പവര്‍ ഗ്രിഡ് അധികൃതര്‍ മുന്നോട്ട് വച്ചെങ്കിലും കര്‍മ്മസമിതി പ്രതിനിധികള്‍ അത് അങ്കീകരിച്ചില്ല.ആയിരം കോടികളുടെ കണക്കുകള്‍ കര്‍ഷകരെ പറ്റിക്കാനാണെന്ന് അവര്‍ പറഞ്ഞു.സര്‍വേ നടത്താന്‍ പോലീസ് സഹായം വേണമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.രണ്ടു മുഖ്യമന്ത്രിമാര്‍ നേരിട്ട് ഇടപെട്ടിട്ടും പതിനൊന്നു വര്‍ഷമായി പരിഹരിക്കാന്‍ കഴിയാതിരുന്ന പ്രശ്നം ഒരു ദിവസം കൊണ്ട് തീര്‍ക്കാമെന്ന് ആരും കരുതരുതെന്നു കര്‍മ്മ സമിതി നേതാക്കളായ ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ,മനോജ് ചരളെല് എന്നിവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയുടെ താരിഫ് വില സംബന്ധിച്ച പുതിയ ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.തുടര്‍ന്ന് തീരുമാനമാകാതെ യോഗം പിരിഞ്ഞു .അടൂര്‍ പ്രകാശ് ,വീണാ ജോര്‍ജ്ജ് എന്നീ എംഎല്‍എമാരേയും വിളിച്ചിരുന്നുവെങ്കിലും അവര്‍ പങ്കെടുത്തില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: