പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ആറന്മുളയില് അയ്യപ്പ മഹാ സംഗമം നടക്കും.
ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ രാവിലെ 10.15ന് അയ്യപ്പ മഹാ സംഗമത്തിന് ശബരിമല തന്ത്രി കണ്ഠര് രാജീവര് ഭരദീപം തെളിയിക്കും. അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന് അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. ഭവനം ഒരു പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. അയ്യപ്പസേവാസമാജം ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരംഭിക്കുന്ന അന്നദാന കേന്ദ്രങ്ങള്‍ സംഗീത സംവിധായകന് ഗംഗൈഅമരന് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തും. പിന്നണി ഗായകന് സന്നിധാനന്ദന് അയ്യപ്പ സന്ദേശം നല്‍കും.
ചടങ്ങില്‍ ഗുരുസ്വാമിമാരടക്കം ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരെ സ്വാഗതസംഘം അദ്ധ്യക്ഷന്‍ അജയകുമാര്‍ പുല്ലാട് ആദരിക്കും. പി.ശശികുമാര വര്‍മ്മരാജ ,അമ്പലപ്പുഴ പെരിരിയോന്, കളത്തില്‍ ചന്ദ്രശേഖരന് നായര്‍, ചീരപ്പന്‍ ചിറപ്രതിനിധി കേശവലാല്‍, അയ്യപ്പസേവാസമാജം ട്രഷറര്‍ വി.പി.മന്മഥന് നായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന സംഘടനാ സമ്മേളത്തില്‍ സമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്, ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് എന്നിവര്‍ ക്ലാസ്സുകളെടുക്കും. അയ്യപ്പസേവാസമാജം ദേശീയ അദ്ധ്യക്ഷന്‍ ഈറോഡ് രാജന് സമാപന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: