കൊടുങ്ങല്ലൂര്‍: കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏക ഐടിഐ ആയ എറിയാട് ഐടിഐയില്‍ എബിവിപി പിടിച്ചെടുത്തു. പ്രധാനപ്പെട്ട മൂന്ന് സീറ്റുകളും ചെയര്മാന്, ജന.സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ തുടങ്ങി മൂന്ന് സീറ്റുകളിലും, ദേവസൂര്യ, സൂര്യലക്ഷ്മി, ജിഷ്ണു യഥാക്രമം വിജയിച്ചു. ആഹ്ലാദപ്രകടനത്തിന് എബിവിപി നഗര്‍ പ്രസിഡണ്ട് അഖില്‍, രഞ്ജിത്ത്, അശ്വന്ത് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. നഗരത്തില്‍ നടന്ന സ്വീകരണത്തില്‍ ബിജെപി കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍കുമാര്‍, സെല്വന് മണക്കാട്ടുപടി, സുധീഷ് പാണ്ഡുരംഗന്, ശിവറാം, ശരത്ത് തുടങ്ങിയവര്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: