തൃശൂര്‍: അറസ്റ്റിലായ രണ്ട് യുവാക്കളും അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൃശൂരിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ നിന്നാണ്. വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടായ കൂട്ടുകെട്ട് തുടര്ന്നുകൊണ്ടുപോവുകയായിരുന്നു. പണം പെട്ടെന്ന് ഉണ്ടാക്കുന്നതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നിരവധി സുഹൃത്തുക്കളെ സമീപിക്കുകയും ചെയ്തിരുന്നു. ഇവര്‍ പാലക്കാട് ഒറ്റപ്പാലത്തുള്ള ഒരു ജോത്സ്യനെ സമീപിക്കുകയും പണം പെട്ടെന്നുണ്ടാക്കുന്നതിനായി പല തട്ടിപ്പുരീതികളും ജോത്സ്യന് ഇവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരു സ്ഥലത്ത് നിധിയുണ്ടെന്നും ആളുകള്‍ അറിയാതെ ആ നിധി അവിടെ നിന്നെടുക്കാന്‍ ഒരുപാട് പണം ചിലവ് വരുമെന്നും പണം തന്ന് സഹായിച്ചാല്‍ കിട്ടുന്ന നിധിയുടെ പകുതി തരാമെന്ന് പറഞ്ഞ് ഇവര്‍ പലരെയും സമീപിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി.
സര്‍പ്പത്തിന്റെ തലയില്‍ കാലങ്ങളായി സൂക്ഷിച്ചുവെക്കുന്ന കോടികള്‍ വിലമതിക്കുന്ന നാഗമാണിക്യം കൈവശമുണ്ടെന്നും പണം തന്നാല്‍ നല്‍കാമെന്നും ആനക്കൊമ്പ് കൈവശമുണ്ടെന്നും ധനാകര്ഷണ യന്ത്രങ്ങള്‍ ഉണ്ടെന്നും ടാക്സ് അടക്കാതെ വിലക്കുറവില്‍ കിട്ടിയ സ്വര്‍ണം വിലക്കുറവില്‍ നല്‍കാമെന്നും പറഞ്ഞ് ഇവര്‍ നിരവധിപേരെ സമീപിച്ചതായും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിന് ശ്രമിച്ചുവരികയാണ് പോലീസ്. മറ്റെന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ തൃശൂര്‍ ഈസ്റ്റ് എസ്ഐ ലാല്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐമാരായ ഡേവീസ് എം.പി., വി.കെ.അന്‍സാര്‍, എഎസ്ഐമാരായ പി.ജി.സുവ്രതകുമാര്‍, പി.എം.റാഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ.ഗോപാലകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്, പി.കെ.പഴനിസ്വാമി, സി.പി.ഉല്ലാസ്, എം.എസ്.ലിഗേഷ്, തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: