‘ലക്കിടി്: ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് വര്‍ത്തമാനകാലത്തെ പഠിക്കേണ്ടതും അതിലൂടെ ഭാവിയെ പരുവപ്പെടുത്തേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ പറഞ്ഞു. മാനേജ്മെന്റ്: ഭഗവത്ഗീതാ ദര്‍ശനങ്ങളിലൂടെ എന്ന വിഷയത്തില്‍ തിരുവില്വാമല നെഹ്രു സ്കൂള്‍ ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ദ്വിദിന രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഡോ. നളിന്‍ അഭയശേഖര (ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ശ്രീലങ്ക, ശ്രീലങ്ക) ആമുഖപ്രഭാഷണം നടത്തി. ഡോ. പി. കൃഷ്ണകുമാര്‍ (സി.ഇ.ഒ & സെക്രട്ടറി – നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്), പ്രിന്‍സിപ്പാള്‍ ഡോ. എ.എസ് വരദരാജന്, പി.ആര്.ഒ കെ.വി സഞ്ജിത്ത്, അഡ്മിനിസ്ട്രേറ്റീവ് മനേജര്‍ എം. ശ്രീനിവാസന്,പ്രൊഫ,ഉമേഷ് നീലകണ്ഠന്, കോണ്‍ഫറന്‍സ് കോ-ഓഡിനേറ്റര്‍ ഡോ. രാജ് ശേഷാദ്രി എന്നിവര്‍ സംസാരിച്ചു.
ഡോ.സദനം ഹരികുമാറും സംഘവും ഗീതോപദേശം കഥകളി അവതരിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രഭാഷകരും ഗവേഷണവിദ്യാര്‍ത്ഥികളും അണിനിരക്കുന്ന കോണ്‍ഫറന്‍സില്‍ ഇരുപത് പ്രഭാഷണങ്ങളും, ഇരുന്നൂറ്റിരണ്ട് പ്രബന്ധാവതരണങ്ങളും, മാനേജ്മെന്റ് രംഗത്തെ പ്രഗദ്ഭവ്യക്തിത്വങ്ങള് പങ്കെടുക്കുന്ന സംവാദങ്ങളും ഉണ്ടായിരിരുന്നു. കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: