കൊല്ലങ്കോട്: എലവഞ്ചേരി പഞ്ചായത്തിലെ നെല്ലിയാമ്പതി മലനിരയുടെ വൃഷ്ടിപ്രദേശത്തെ നാട്ടുകാര്‍ രാജവെമ്പാലയടെ ഭയപ്പാടിലാണ്. എലവഞ്ചേരി കൊളുമ്പില്‍ ചേപ്പലോട് കൊബ്ബണ്ണ പ്രദേശത്തിലെ കനാല്‍ വൃത്തിയാക്കായ തൊഴിലുറപ്പു തൊഴിലാളികളാണ് കുറ്റിച്ചെടികള്‍ വെട്ടിമാറ്റുന്നതിനിടെ ഇന്നലെ രാജവെമ്പാല െകത്.
തൊഴിലുറപ്പ് തൊഴിലാളികളായ ഷീബ, വിജയലക്ഷ്മി എന്നിവര്‍ രാജവെമ്പാലയെ കണ്ട് ഭയന്ന് വിറച്ച് ബഹളം വെച്ചതോടെ മറ്റു തൊഴിലാളികള്‍ കൊല്ലങ്കോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി. അശോകന്, ഫോറസ്റ്റര്‍മാരായ മണികണ്ഠന്, സന്തോഷ് കുമാര്‍, വിനോദ്, വാച്ചര്‍മാരായ റഷീദ്, കെ സുനില്‍, ദേവദാസ് എന്ന മൊട്ട എന്നിവര്‍ സ്ഥലത്തെത്തി. കുറ്റിച്ചെടികളില്‍ പതിഞ്ഞ് കിടന്ന രാജവെമ്പാലയെ പിടികൂടി. പത്തടി നീളം വരുന്ന രാജവെമ്പാലയെ നെല്ലിയാമ്പതി വനത്തില്‍ കൊണ്ടുവിട്ടു.
രണ്ടു ദിവസം മുമ്പും സമീപത്തു നിന്ന് രാജവെമ്പാലയെ പിടിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ നാല രാജവെമ്പാലകളെ പ്രദേശത്തു നിന്ന് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: