പാലക്കാട്: റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇന്ന് അവസാനിക്കും. ജില്ലയില്‍ ഇതുവരെ ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം പരാതികളാണ്. പല കേന്ദ്രങ്ങളിലും ഇന്നലെയും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ജില്ലയില്‍ ഏഴു ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫിസുകള്‍ വഴിയും അപേക്ഷ സ്വീകരിക്കുന്നുണ്ട്. അപേക്ഷയുമായെത്തുന്ന ആയിരക്കണക്കിനു പേര് മണിക്കൂറുകളോളം ഓഫിസിനു മുന്നില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. കാര്‍ഡ് ഉടമകള്‍ ഗൃഹനാഥകളാണ് എന്നതിനാല്‍ സപ്ലൈ ഓഫിസുകളുടെ മുന്‍വശം രാവിലെ മുതല്‍ തന്നെ സ്ത്രീകളുടെ നീണ്ട നിര തുടങ്ങും.
റേഷനിങ് ഇന്സ്പെക്ടര്മാഓഫിസുകള് ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
രാതി നല്കുമ്പോള് അപേക്ഷകര്‍ക്കു തെളിവെടുപ്പ് തീയതിയും നല്‍കും. തെളിവെടുപ്പിനു റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ ദിവസവും പഞ്ചായത്തുകളിലെത്തും. റേഷനിങ് ഇന്‍സ്പെക്ടര്‍ക്കു പുറമെ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരും പരാതി പരിഹാര സമിതിയിലുണ്ട്. ഇവരുടെ തീരുമാനത്തില്‍ അതൃപ്തിയുള്ളവര്‍ക്കു ജില്ലാ കളക്ടര്‍ അധ്യക്ഷയായ അപ്പീല്‍ കമ്മിറ്റിക്കു പരാതി നല്‍കാം. അപ്പീല്‍ നല്‍കുന്നതിനായി ജില്ലാ സപ്ലൈ ഓഫിസില്‍ പ്രത്യേകം കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. ചിറ്റൂര്‍: താലൂക്കിലെ പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലും നേരിട്ട് അപേക്ഷ നല്‍കിയവര്‍ക്ക് താഴെ പറയുന്ന തീയതികളില്‍ അതത് പഞ്ചായത്ത് ഹാളില്‍ നടത്തും.
പുതുനഗരം പഞ്ചായത്തില്‍ കഴിഞ്ഞ മാസം 26 ന് അപേക്ഷ നല്കിയവര് എട്ടിനും മുതലമട പഞ്ചായത്തില്‍ കഴിഞ്ഞ മാസം 26 ന് അപേക്ഷ നല്കിയവര് ഏഴിനും പല്ലശ്ശന പഞ്ചായത്തില്‍ കഴിഞ്ഞ മാസം 25 ന് അപേക്ഷ നല്കിയവര് 10 നും നെന്മാറ പഞ്ചായത്തില്‍ കഴിഞ്ഞ മാസം 25 ന് അപേക്ഷ നല്കിയവര് 14 നും അയിലൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ മാസം 25, 26 തീയതികളില്‍ അപേക്ഷ നല്കിയ ക്രമനമ്പര്‍ ഒന്നു മുതല്‍ 168 വരെയുള്ളവര്‍ 11 നും 27 ന് അപേക്ഷ നല്കിയ ക്രമനമ്പര്‍ 169 മുതല്‍ 344 വരെയുള്ളവര്‍ 15 നും എലവഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ മാസം 25, 26, 27 തീയതികളില്‍ അപേക്ഷ നല്കിയ ക്രമനമ്പര്‍ ഒന്നു മുതല്‍ 128 വരെയുള്ളവര്‍ 10 നും 27, 28 തീയതികളില്‍ അപേക്ഷ നല്കിയ ക്രമനമ്പര്‍ 129 മുതല്‍ 383 വരെയുള്ളവര്‍ 14 നും, പുതുനഗരം വില്ലേജ് കഴിഞ്ഞ മാസം 26 മുതല്‍ 28 വരെ അപേക്ഷ നല്കിയവര് എട്ടിനും നെന്മാറ വില്ലേജില്‍ 25 മുതല്‍ 28 വരെ അപേക്ഷ നല്കിയവര് 14 നും ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: