ന്യൂജഴ്സി: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം യുഎസ്സിലേക്കും. ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ – ലോജിസ്റ്റിക്സ്കേന്ദ്രം ‘വൈഇന്റര്നാഷണല് യുഎസ്’ എന്ന പേരില്‍ ന്യൂജഴ്സിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ന്യൂജഴ്സി ബെര്‍ജന്‍ കൗണ്ടിയിലെ ലിന്ഢസ്റ്റ് മേയര്റോബര്ട്ട് ഗിയാന്‍ ജെറുസോയും, എഡ്ജ്വാട്ടര്‍ മേയര്മൈക്കല് മക് പാര്‍ട്ട് ലാന്‍ഡും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സെലക്ട് യുഎസ്എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് തുമ്മലപ്പള്ളി, ചൂസ് ന്യൂജഴ്സി സിഇഒ, മിഷെല്‍ ബ്രൗണ്‍, ഉന്നതഉദ്യോഗസ്ഥര്‍, അമേരിക്കന്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലെ പ്രമുഖര്‍ എന്നിവരടക്കം നിരവധി പേര് പങ്കെടുത്തു. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ്അലി, ലുലു ഡയറക്ടര്‍ അല്‍ത്താഫ്, വൈഇന്റര്നാഷണല് യു.എസ്. റീജണല്‍മാനേജര്‍ സ്കോട് വെബ്ബര്‍ എന്നിവരും സംബന്ധിച്ചു.
വരുംവര്ഷങ്ങളില്അമേരിക്കയില്കൂടുതല് നിക്ഷേപം നടത്തുമെന്ന് യൂസഫലി പറഞ്ഞു. 100 കോടിരൂപയുടെ വിറ്റുവരവാണ് ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ കേന്ദ്രത്തിലൂടെ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: