തൃശൂര്‍: വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലറും കൂട്ടാളികളും വീട്ടമ്മയെ പീഡിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സാംസ്കാരിക ജില്ലക്ക് അപമാനകരമാണ് സംഭവം. പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന പേരാമംഗലം സിഐ മണികണ്ഠനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.പി.ജോര്‍ജ്ജ്, അഡ്വ. കെ.കെ.അനീഷ്കുമാര്‍, ഇ.വി.കൃഷ്ണന്‍നമ്പൂതിരി, പി.എസ്.ശ്രീരാമന്, എം.എസ്.സംപൂര്‍ണ, എ.ഉണ്ണികൃഷ്ണന്, ഷാജുമോന്‍ വട്ടേക്കാട്, അഡ്വ. നിവേദിത എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍: സ്ത്രീശാക്തീകരണത്തിനായി പ്രസംഗിക്കുന്ന ഇടതുമുന്നണി മന്ത്രിസഭയിലെ വനിതാമന്ത്രിമാര്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ചോദിച്ചു. സ്റ്റേഷനില്‍ പരാതികൊടുക്കുവാന്‍ പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. അപമാനിക്കുന്ന രീതിയിലാണ് പോലീസിന്റെ പെരുമാറ്റമെന്ന് അവര്‍ കുറ്റപ്പെടുത്തി.
വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള ഐക്യവേദി തൃശൂര്‍ റേഞ്ച് ഐജിക്ക് നിവേദനം നല്കി. സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന സംഭവത്തില്‍ കുറ്റവാളികളെ രക്ഷിക്കുവാന്‍ സഹായിക്കുന്ന പേരാമംഗലം സിഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് എടുക്കണമെന്ന് മഹിളഐക്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സിഐയെ സസ്പെന്റ് ചെയ്യണം. ജില്ലാപ്രസിഡണ്ട് മിനി മനോഹരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സംഗീത രമേഷ്. ജനറല്‍ സെക്രട്ടറിമാരായ ജിജി ജെയ്ജു, സരള ബാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: