തിരുവല്ല: ബിപിഎല്‍ ലിസ്റ്റിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ബിജെപി കവിയൂര്‍ പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇനിയും തീരുമാനമുണ്ടായില്ലങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.സംസ്ഥാനത്തെ റേഷന്‍ സംവിധാനം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു.നിരവധി തവണ കേന്ദ്രം മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് ഉള്ളത്. അനര്‍ഹരായ പല ആളുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോഴും അര്‍ഹതപ്പെട്ട പലയാളുകളും ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്.
സ്വന്തം കുടുംബത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക അവസ്ഥ റേഷന്‍കാര്‍ഡില്‍ രേഖപെടുത്താന്‍ ശ്രമിച്ച പാവപ്പെട്ട ആയിരകണക്കിന് ആളുകളെയാണ് അധികൃതര്‍ വഞ്ചിച്ചിരിക്കുന്നത്. ഇത്തരത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നത് നോക്കിനില്‍ക്കാനാവില്ല.അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഗുണമുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലക്ഷ്യം. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. കമ്മറ്റി യോഗം ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര് നായര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റ പ്രസിഡന്റവിനോദ് തോട്ടഭാഗം അദ്ധ്യക്ഷത വഹിച്ചു.നരേന്ദ്രന് ചെമ്പോലില്‍. എംഡി ദിനേശ് കുമാര്‍, ലൈലാ ഗണേശ്, മായാപ്രദീപ്, പ്രീതാ മോഹന്‍ കെ.ടി രാജേഷ്,രാജേഷ് മധുരംപാറ, ബൈജുക്കുട്ടന്‍, മന്മഥന് നായര്‍ ,ഡി സനല്‍ കുമാര്‍, പ്രകാശ് എം കെ, രാജശേഖരന് പിള്ള, ജിജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: