തിരുവല്ല:കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന നടപടികളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി അനില്‍.അപ്പര്‍ കുട്ടനാട്ടില്‍ വ്യാപിക്കുന്ന പക്ഷി പനി തടയുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.കുറഞ്ഞ നാളുകൊണ്ട് കേരളം കര്‍ഷകരുടെ ശവപറമ്പായി മാറി.കാര്‍ഷിക സാമിഗ്രികള്‍ കേടുപാട് വന്ന് കെട്ടികിടക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കാവുംഭാഗം അഗ്രോ ഇന്ര്സ്ട്രിയല്സ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നെല്ലറകളായ അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്.ഇതിനെതിരെ ജനരോഷം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ കാര്‍ഷിക സംസ്കാരത്തെ അട്ടിമറിക്കുന്ന സമീപനമാണ് കഴിഞ്ഞ കാലസര്ക്കാരുകള് നടത്തിയത്.
ആദിവാസിയുടെ ഭൂമികള്‍ കുത്തകള്‍ക്ക് മറിച്ച് വിറ്റപാരമ്പര്യമാണ് ഇവര്‍ക്ക് ഉള്ളത്.കേരളത്തിലെ കാര്‍ഷികഭൂമിയില്‍ പൊന്നുവിളയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.കര്‍ഷകര്‍ക്ക് വേണ്ട്ി ആവിഷ്കരിച്ചിട്ടുള്ള കേന്ദ്രപദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാട്ടുന്നു.ഇതിന് പിന്നില്‍ ചില ഉദ്യോഗസ്ഥ ഭരണപക്ഷ ലോബിയാണ്.കര്‍ഷകന്റെ കഴിത്തില് കത്തിവെക്കുന്ന ശൈലിയാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്.വികസനത്തില്‍ രാഷ്ട്രീയം പാടില്ലന്നും എം.പി അനില്‍ പറഞ്ഞു
.പരിപാടിയില്‍ നരേന്ദ്രന് ചെമ്പക വേലില്‍ അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.ജി.നരേഷ്,കെകെ രാമകൃഷ്ണപിള്ള,സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി,ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്,ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം,ടി.എന്‍. ചന്ദ്രശേഖരന് ,ആര് നിധീഷ്,ഹരിഗോവിന്ദ്, അനീ്ഷ് വര്‍ക്കി,ബിന്ദു സംക്രമത്ത്്,എംഎസ് മനോജ് ,ഓമനക്കുട്ടന്,പി.കെ വിജയന് നായര്‍,ബാലചന്ദ്രന് പിള്ള,തുളസീദാസ്ജി.വേണുഗോപാല്‍,രാജേഷ് പുറമുറ്റം എന്നിവര്‍ പരിപാടിയില്സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: