കാസര്‍കോട്: കേന്ദ്രചിട്ടി നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികള്‍ക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുളള മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുളളതെന്നും ഈ കമ്പനികള്‍ നടത്തുന്നത് ചിട്ടികളുടെ വിശദവിവരങ്ങള്‍ എല്ലാ സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് ഓഫീസുകളിലും സഹകരണ സംഘങ്ങളുടെ ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. കേന്ദ്രചിട്ടി നിയമം സെക്ഷന്‍ അഞ്ച് പ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുളള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാന്‍ പാടുളളതല്ല. എന്നാല്‍ ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികള്‍ അനുമതി കൂടാതെ പല മോഹന വാഗ്ദാനങ്ങള്‍ നല്കി പത്രമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ അനുമതി കൂടാതെയുളള ഇത്തരം ചിട്ടികളില്‍ പ്രലോഭിതരായി പൊതുജനങ്ങള്‍ വഞ്ചിതരാകരുത്. വ്യാജ ചിട്ടിയെക്കുറിച്ചുളള വിവരം കാസര്‍കോട് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്സ് നെ രേഖാമൂലം അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255405, 9846203286. ചിട്ടി ഇന്‍സ്പെക്ടര്‍ 9447348267, 8089702126.
പ്രതികരിക്കാൻ ഇവിടെ എഴുതുക: