വെള്ളൂട: കല്യാണം -കാരാക്കോട് സോളാര്‍ പാര്‍ക്കിലേക്കുള്ള റോഡ് വീതി കൂട്ടി റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി കാരാക്കോട് ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
വടക്കേ മലബാറിലെ അതിപ്രശസ്തമായ വെള്ളൂട ശ്രീദുര്‍ഗ്ഗ ഭഗവതി, ആറ്റുകാല്‍ പൊങ്കാലയുടെ മാതൃകയില്‍ പൊങ്കാല മഹോത്സവത്തിലേക്ക് ഭക്തജനങ്ങള്‍ പാടിപടലങ്ങള് നിറഞ്ഞ വഴികളിലൂടെയാണ് ക്ഷേത്രാങ്കണത്തിലെത്തിച്ചേരുന്നത്.
വെള്ളൂട ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന് അവര്‍കള്‍ക്ക് ബിജെപി മടിക്കൈ ജനറല്‍ സെക്രട്ടറി രാജു. സി കാരാക്കോട്, കാരാക്കോട് ബൂത്ത് പ്രസിഡണ്ട് എന്‍ പി നാരായണന്, ഉണ്ണികൃഷ്ണന് കാരാക്കോട്, ചന്ദ്രന് കാരാക്കോട് എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്കി. കൂടാതെ കോടോംബേളൂര്‍ പഞ്ചായത്തിനെയും മടിക്കൈ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാരാക്കോട് പാലം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. അതിനാല്‍ അടുത്ത കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പെങ്കിലും കാരാക്കോട് പാലം പുതുക്കി പണിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: