കാസര്‍കോട്: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനായി കാസര്‍കോട് ജില്ലയിലെത്തുന്ന പിണറായി വിജയന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയൊരുക്കുന്ന സ്വീകരണത്തിനും സര്‍ക്കാര്‍ അറിയിപ്പ്. പിണറായി വിജയന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ രാവിലെ 10 മണിക്ക് സ്വീകരണം നല്‍കുമെന്നും സര്‍ക്കാര്‍ പരിപാടിയായ ബഡ്സ് സ്കൂള്‍ കെട്ടിട ഉദ്ഘാടനം കൂടാതെ വൈകുന്നേരം മൂന്ന് മണിക്ക് കാഞ്ഞങ്ങാട് പൊതുപരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ട്രേറ്റില്‍ നിന്ന് ഇറക്കിയ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കാലിക്കടവില്‍ പാര്‍ട്ടി സ്വീകരണവും, കാഞ്ഞങ്ങാട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരിപാടിയുമാണ് നടക്കുന്നത്. ഇത് രണ്ടും തികച്ചും സ്വകാര്യ പരിപാടികളാണ്. കാലിക്കടവില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും പോകുന്നില്ലെന്ന് ജില്ലാ ഭരണകൂടം പറയുമ്പോള്‍ അറിയിപ്പില്‍ എങ്ങനെ ഇത് കടന്ന് കൂടിയെന്നത് ദുരൂഹതയുണര്‍ത്തുന്നു. ഭരണം മാറിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സിപിഎം കൈയ്യടക്കിയെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: